ജ്ഞാനപീഠം ജേതാവും മലയാളത്തിന്റെ അഭിമാനമായിരുന്ന മഹാകവിയുമായ ജി
ശങ്കരക്കുറുപ്പ് സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്
.മലയാളത്തിലെ ആദ്യ പിന്നണി ഗാനം ഉള്‍ക്കൊള്ളിച്ച ചിത്രമായ നിര്‍മ്മല
ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചില അവസരങ്ങളില്‍ ജി-യുടെ കവിതകള്‍ സിനിമകളില്‍
ഉപയോഗിച്ചിട്ടുണ്ട് . 1901 ജൂണ്‍ മൂന്നാം തീയതി ജനിച്ചു. 1978 ഫെബ്രുവരി രണ്ടാം അന്തരിച്ചു.
ഓടക്കുഴല്‍ , സൂര്യകാന്തി, ജീവന സംഗീതം തുടങ്ങി നിരവധി മഹാകാവ്യങ്ങള്‍ രചിച്ചു . 1965 ല്‍ ജ്ഞാനപീഠം ലഭിച്ചു
No comments:
Post a Comment